FLASH NEWS

മധുരം പേടിയാണോ ? : ഇതാ ചില ടിപ്സുകൾ

June 13,2024 05:55 PM IST

മധുരം കഴിക്കാൻ ആഗ്രഹമുണ്ടായിട്ടും ഭയം കാരണം പറ്റാതെ പോവുന്നവരുണ്ട്. മധുരം വേണമെന്ന് തോന്നിയാൽ നാച്വറൽ ഷുഗർ അടങ്ങിയ മധുരമുള്ള പഴങ്ങൾ, നട്സ്, ഡാർക് ചോക്ലേറ്റ് എന്നിവയെല്ലാം ഇവർക്ക് തെരഞ്ഞെടുക്കാം.ഇത് ഗുരുതര രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കും എന്നതാണ് സത്യം.ഒപ്പം ചില ആരോഗ്യകരമായ ടിപ്സുകളും ആവാം :

 

1.മധുരത്തോടുള്ള ആസക്തി അകറ്റാൻ പ്രോട്ടീൻ ധാരാളം അടങ്ങിയ പ്രഭാതഭക്ഷണങ്ങളും ബെറിപ്പഴങ്ങൾ, ആപ്പിൾ,വാഴപ്പഴം എന്നിവയും കഴിക്കാം.

 

2.ആരോഗ്യകരമായ കൊഴുപ്പുകൾ കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ ഏറെ നേരം വയർ നിറഞ്ഞ പ്രതീതി ഉണ്ടാവും.

 

3.രക്തത്തിലെ പഞ്ചസാരയുടെ അളവിൽ മാറ്റം വരാതിരിക്കാൻ പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവും അത്താഴവും മുടങ്ങാതെ ശ്രദ്ധിക്കാം.

 

4.ശരിയായ ഉറക്കം ഉറപ്പ് വരുത്താനും ശരീരത്തിൽ ജലാംശം നിലനിർത്താനും ധാരാളം വെള്ളം കുടിച്ച് ശരീരത്തിലെ വിഷാംശങ്ങളെ നീക്കി ഡീടോക്സ് ചെയ്യാനും ശ്രദ്ധിക്കാം.

 

5.പച്ച നിറത്തിലുള്ള ഭക്ഷണം,പച്ച നിറത്തിലുള്ള ഇലക്കറികൾ, പച്ചക്കറികൾ,പഴങ്ങൾ എന്നിവ ധാരാളം കഴിച്ചാൽ മധുരത്തോടുള്ള ആസക്തി കുറയ്ക്കാം.

 

 

6.കാപ്പിയും മദ്യവും മിതമാക്കിയാൽ കഫീൻ, ആൽക്കഹോൾ എന്നിവ കുറച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടാതിരിക്കാൻ ശ്രദ്ധിക്കാം.

 

7.ഭക്ഷണ ലേബലുകൾ വായിച്ച് കവറുകളിൽ എഴുതിയിട്ടുള്ള ഷുഗറിന്റെ അളവ് ശ്രദ്ധിച്ചാൽ നല്ലതാണ്.

 

8.ആരോഗ്യത്തിന് ഏറെ ദോഷം ചെയ്യുന്ന പഞ്ചസാരയുടെ പകരക്കാരായ

കൃത്രിമ മധുരങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്.

Comments 0

Kindly a‌void objectionable,derogatory, unlawful and lewd comments,while responding to reports.Such comments are punishable under cyber laws.Please keep away from personal attacks.The opinions expressed here are the personal opinions of readers and not that of Mukham News.